മയ്യില്‍: ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിില്‍ നടപ്പിലാക്കുന്ന തെളിമ ഗ്രീന്‍ ഗ്രാമം പദ്ധതിയുടെ സംഘാടക സമിതി രൂപവത്കരിച്ചു. മയ്യില്‍ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.യ അബ്ദുള്‍ റങിമാന്‍ അധ്യക്ഷത വഹിച്ചു. എന്‍.വി.ശ്രീജിനി, യു. ലക്ഷ്മണന്‍, എമീമ രാജേഷ്, കെ.രമേശന്‍, പി.പി.ശ്രീജ, യൂ. ലക്ഷമണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സക്കീര്‍ ഹുസൈന്‍, വി.ഇ.ഒ.വിജില്‍, കെ.ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. സഹദേവന്‍ ക്ലാസ്സെടുത്തു. ചടങ്ങില്‍ പഞ്ചായത്ത് വനിത ഫിറ്റനെസ്സ് സെന്ററിലെ പരിശീലക ഉമൈറയെ അനുമോദിച്ചു.

Post a Comment