Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

   കണ്ടക്കൈ റോഡ് കവലയിലെ  വെള്ളക്കെട്ട് പരിഹരിക്കണം:  വ്യാപാരി വ്യവസായി സമിതി
 പടം. 10hari12 വ്യാപാരി വ്യവസായി മയ്യില്‍ യൂണിറ്റ് സമ്മേളനം  ജില്ലാ ജോയിന്‍ര് സെക്രട്ടറി  ടി.സി.വില്‍സണ്‍ ഉദ്ഘാടനം ചെയ്യുന്നു
 മയ്യില്‍: ചാലോട്- മയ്യില്‍ പ്രധാന പാതയിലെ  കണ്ടക്കൈ റോഡ് കവലയിലെ വര്‍ഷങ്ങളായുള്ളവെള്ളക്കെട്ട് പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി മയ്യില്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.  ഏറിയ കമ്മിറ്റി ഹാളില്‍ നടന്ന പരിപാടി  ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സി. വില്‍സണ്‍ ഉദ്ഘാടനം ചെയ്തു.  സെക്രട്ടറി പി.പി. ബാലകൃഷ്ണന്‍ ഉന്നത വിജയികള്‍ക്കുള്ള അനുമോദനം നടത്തി. യൂണിറ്റ് പ്രസിഡന്റ് ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എസ്. രാജേഷ്, ഏറിയ പ്രസിഡന്റ്  പി. ഉല്ലാസന്‍, എം.എം. ഗിരീശന്‍, ബിജുവേളം, കെ.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  ഏകദിന ക്രിക്കറ്റ് ലീഗില്‍ റണ്ണറപ്പായ  വ്യാപാരി വ്യവസായി മയ്യില്‍ യൂണിറ്റംഗങ്ങളെ ചടങ്ങില്‍ അനുമോദിച്ചു.  ഭാരവാഹികള്‍: ബാബു പണ്ണേരി( പ്രസി) ബിജുവേളം( സെക്ര) റഫീഖ് മലപ്പട്ടം(ഖജ)

0/Post a Comment/Comments