ലൈബ്രേറിയന്‍മാര്‍ക്ക് പബ്ലിക് സോഫ്റ്റ്‌വേറില്‍ പരിശീലനം നടത്തി
പടം. 16hari20 സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്കിലെ ലൈബ്രേറിയന്‍മാര്‍ക്കുള്ള ഏകദിന പരിശീലനം ജില്ലാ സെക്രട്ടറി പി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു
മയ്യില്‍: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ തളിപ്പറമ്പ് താലൂക്കിലെ ഗ്രന്ഥാലയത്തിലെ ലൈബ്രേറിയന്‍മാര്‍ക്ക് പബ്ലിക് സോഫ്റ്റ് വേറില്‍ പരിശീലനം നല്‍കി. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് താലൂക്ക് വൈസ് പ്രസിഡന്റ് പി.വിനോദ് തായക്കര അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടരി ഇ.കെ.അജിത്കുമാര്‍ പദ്ധതി വിശദീകരിച്ചു. കെ.സി.രമേശന്‍, കെ.പി.രാധാകൃഷ്ണന്‍, കെ.ജനാര്‍ദ്ധനന്‍ എന്നിവര്‍ പരിശീലനം നല്‍കി. ഗ്രന്ഥശാല പ്രവര്‍ത്തകന്‍ എ. പ്രഭാകരന്‍,കെ.ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment