Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 മയ്യിലില്‍ സ്ഥാനാര്‍ഥികള്‍ക്കും ഏജന്റ്മാര്‍ക്കും  സുരക്ഷയൊരുക്കാന്‍ ഉത്തരവ്
മയ്യില്‍: മയ്യില്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കും  പോലീസ് കാവലുള്‍പ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങളൊരുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.  മുന്‍കാലങ്ങളില്‍ തിരഞ്ഞെടുപ്പ് ദിവസം  മയ്യില്‍ പഞ്ചായത്തിലുണ്ടായിട്ടുള്ള അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍  യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി  കണ്‍വീനര്‍ സി.എച.് മൊയ്തീന്‍കുട്ടിയാണ്  ഹൈക്കോടതിയെ സമീപിച്ചത്. വിവിധ വാര്‍ഡുകളില്‍ നിന്ന് വോട്ട് ചെയ്യാതിരിക്കാനിടയുള്ള  1100 പേരുടെ പട്ടികയും ഹരജിയോടൊപ്പം  കോടതിയില്‍ സമര്‍പ്പിച്ചതില്‍ നടപടിയുണ്ടായതായി യുഡിഎഫ് നേതൃത്വം അറിയിച്ചു.

0/Post a Comment/Comments