എന്‍.എസ്.എസ്. യൂണിറ്റ് വായനശാലക്ക് 600 പുസത്കങ്ങള്‍ നല്‍കി
പടം. 13hari30 കണ്ണാടിപ്പറമ്പ് പ്രഭാത് വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിനായി കണ്ണാടിപ്പറമ്പ് ഗവ. ഹൈസ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് സമാഹരിച്ച 600 പുസതകങ്ങളുമായി
മയ്യില്‍: ഗ്രാമീണ മേഖലയിലെ വായനശാലകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് വിദ്യാര്‍തികള്‍. കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റാണ് ഒന്നാം ഘട്ടത്തില്‍ കണ്ണാടിപ്പറമ്പ് വളവില്‍ ചേലേരിയിലെ പ്രഭാത് വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന് 00 പുസ്തകങ്ങളെത്തിച്ചു നല്‍കിയത്. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. എ.രമേശന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ഷൈബു ജേക്കബ് പദ്ധതി വിശദീകരിച്ചു. ഡി. ബിനോയ്, ഗ്രന്ഥാലയം പ്രസിഡന്‍ര് പി. വിനോദ്, എം.കെ.ചന്ദ്രന്‍, ദേവജ് ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
Post a Comment