Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 കൊളച്ചേരിയിൽ യു.ഡി.എഫ്. സ്ഥാനാർഥികളുടെ ഒന്നാം ഘട്ട പട്ടിക പ്രഖ്യാപിച്ചു


കൊളച്ചേരി : കൊളച്ചേരി ഗ്രാമ  പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥികളുടെ ഒന്നാംഘട്ടം പട്ടിക പ്രഖ്യാപിച്ചു. പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി  ചെയർമാൻ കെ എം ശിവദാസൻ അധ്യക്ഷത വഹിച്ചു.  മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു.  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്,  കൊളച്ചേരി മണ്ഡലം കോൺഗ്രസ്  പ്രസിഡണ്ട് ടി പി സുമേഷ്, സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ , യു ഡി എഫ് പഞ്ചായത്ത്‌ കൺവീനർ മൻസൂർ പാമ്പുരുത്തി,, ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ വി പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു. 
വാർഡുകൾ, സ്ഥാനാർഥികൾ

പാമ്പുരുത്തി:കെ.സി. ഫാസില 

കമ്പിൽ :ടി.വി . ഷമീമ 

പന്ന്യങ്കണ്ടി :യു.പി. സുമയ്യ 

കോടിപ്പോയിൽ : പി.വി. റഹ്മത്ത് 

പള്ളിപ്പറമ്പ് : ടിന്റു സുനിൽ 

കായച്ചിറ :  കെ .വി. യൂസഫ് 

ചേലേരി :എ.പി . നൂറുദ്ധീൻ 

നൂഞ്ഞേരി : സി. എച്ച്. ഹിളർ 

കയ്യങ്കോട്  : പി. ഫസീല 

കാരയാപ്പ് :കെ. . കെ. ബഷീർ 

ചേലേരി സെൻട്രൽ : ടി വിജേഷ് 

കൊളച്ചേരി പറമ്പ് : ഒ ദിനേശൻ 

പാട്ടയം: പി. പി. റിസ്‌വാന 

ചെറുക്കുന്ന് : കെ. വൽസൻ
   

0/Post a Comment/Comments