എന്‍.ഉണ്ണിക്കൃഷ്ണന്‍ പുരസ്‌കാരത്തിന് നാമ നിര്‍ദ്ധേശം ക്ഷണിച്ചു.
മയ്യില്‍: തായംപൊയില്‍ സഫ്ദര്‍ ഹാശ്മി വായനശാല ആന്‍ഡ് ഗ്രന്ഥാലയം സാമൂഹ്യ പ്രവര്‍ത്തകന്‍ എന്‍. ഉണ്ണിക്കൃഷ്ണന്‍ സ്മരണക്കായുളള ജില്ലാതല പുരസ്‌കാരത്തിന് നാമനിര്‍ദ്ധേശം ക്ഷണിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കൃഷി, പൊതുപ്രവര്‍ത്തനം, കല, കായികം, സാന്ത്വനപരിചരണം, വിദ്യാഭ്യാസം, ജീവകാരുണ്യം, തൊഴില്‍ രംഗങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, കൂട്ടായ്മകള്‍ തുടങ്ങിയവ പരിഗണിക്കും.അപേക്ഷകള്‍ക്കം, നാമ നിര്‍ദ്ധേശത്തിനുമുള്ള അവസാന തീയതി ഡിസംബര്‍ പത്ത് ആണ്. ഫോണ്‍: 9847220900,8547277134
Post a Comment