ഇൻ്റർനാഷണൽ ബ്ലാക്ക് ബെൽറ്റ് അവാർഡ് വിതരണവും കളർ ഗ്രേഡിങ് ടെസ്റ്റും മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ നടന്നു
മയ്യിൽ : ഇന്ത്യൻ മാർഷ്യൽ ആർട്സ് ആൻഡ് കരാട്ടെ അക്കാദമിയുടെയും വേൾഡ് ഷോട്ടോക്കാൻ കരാത്തെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് 10ന് മയ്യിൽ വേളം അമ്പല റോഡിലുള്ള കാർത്തിക ഓഡിറ്റോറിയത്തിൽ വെച്ച് കരാത്തയുടെ ജന്മസ്ഥലമായ ജപ്പാന്റെ ഇന്റർനാഷണൽ ബ്ലാക്ക് ബെൽറ്റ് വിതരണവും, നാഷണൽ ലെവൽ ഓപ്പൺ ആൻഡ് കരാത്തെ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി നേടിയ IMA & KA ടീമിനുള്ള ആദരവും കളർ ബെൽറ്റ് ഗ്രേഡിങ് ടെസ്റ്റും നടന്നു.
മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം വി അജിത പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മാർഷ്യൽ ആർട്സ് ആൻഡ് കരാത്തെ അക്കാദമിയുടെ പ്രസിഡൻ്റ് അഡ്വ.കെ മഹേഷ് വേളം അധ്യക്ഷനായി. സെൻസായിമാരായ സമുദ്രൻ യു, വിവേക് എം പി, അഭിൻരാജ് സിപി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ 600ലേറെ വേദികളിൽ പ്രേക്ഷക ഹൃദയം കീഴടക്കിയ നാട്ടുപാട്ടരങ്ങിലെ അഭിമാനതാരം വൈഗരി സാവന്‍ ജെ എസ് കെ എന്ന പൊന്നാമ്പലെയെ അനുമോദിച്ചു. കുമാരി നവന്യ ജിനേഷ് പ്രാർത്ഥന ആലപിച്ചു. ശ്രീമതി ഷബിന, മുൻ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എന്നിവർ സംസാരിച്ചു.
ഇൻ്റർനാഷണൽ ബ്ലാക്ക് ബെൽറ്റ് നേടിയ അലംകൃത വി പി, അനശ്വർ, ഇഷാനി, ധൻവിൻ മനോഹരൻ, ധ്രുവ് വിവേക്, ഹൃദ്യ, അജയ് ജി വാര്യർ, സമുദ്രൻ യു, ആഷ് വി, പാർവതി റാഷിൽ, അഭിൻരാജ് സിപി, ഫാത്തിമ കെ പി എന്നിവർക്ക് സർട്ടിഫിക്കറ്റും നൽകി. 150ൽ അധികം വിദ്യാർത്ഥികൾ കളർ ബെൽറ്റ് ടെസ്റ്റിൽ പങ്കെടുത്തു. ഇന്ത്യൻ മാർഷ്യൽ ആർട്സ് ആൻഡ് കരാത്തെ അക്കാദമി സ്ഥാപകൻ ഷിഹാൻ സി പി രാജീവൻ സ്വാഗതവും ശ്രീമതി ആർ കെ റീഷ നന്ദിയും പറഞ്ഞു.
Post a Comment