വന്യജീവികളുടെ അക്രമങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്ന് കോൺഗ്രസ്സ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ് കണ്ണോത്ത്അധികാരികളോടാവശ്യപ്പെട്ടു. കണ്ണാടിപ്പറമ്പിൽ മുള്ളൻ പന്നി ഓട്ടോറിക്ഷയിലേക്ക് ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടിട്ടും വർഷങ്ങളായി കാട്ടുപന്നിയും മുള്ളൻ പന്നിയും വാഹനങ്ങളിൽ ഇടിച്ച് യാത്രക്കാർക്ക് ഗുരുതര പരിക്ക് പറ്റിയിട്ടും ദൈനം ദിനം കൃഷികൾ നശിപ്പിച്ചിട്ടും ഉത്തരവാദിത്തപ്പെട്ടവർ വേണ്ട ഗൗരവം കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാവിനും സംക്രാന്തിക്കും വന്നാൽ വന്യമൃഗ ശല്യം തീർക്കാൻ സാധിക്കില്ലെന്നും തുടർച്ചയായി വന്ന് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ ഇതിനൊരു ശമനമുണ്ടാകുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.
Post a Comment