Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL യുവമോർച്ച മയ്യിൽ മണ്ഡലം കമ്മറ്റി നടത്തിയ ഹർ ഘർ തിരംഗ പദയാത്ര മയ്യിൽ യുദ്ധ സ്മാരകത്തിൽ സമാപിച്ചു

യുവമോർച്ച മയ്യിൽ മണ്ഡലം കമ്മറ്റി നടത്തിയ ഹർ ഘർ തിരംഗ പദയാത്ര മയ്യിൽ യുദ്ധ സ്മാരകത്തിൽ സമാപിച്ചു

മയ്യിൽ യുദ്ധ സ്മാരകത്തിൽ ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളകുട്ടി പുഷ്പചക്രം അർപ്പിക്കുന്നു
രാഷ്ട്രീയമല്ല രാഷ്ട്രമാണ് വലുത് എന്ന സന്ദേശവുമായി യുവമോർച്ച മയ്യിൽ മണ്ഡലം കമ്മറ്റി നടത്തിയ ഹർ ഘർ തിരംഗ പദയാത്രയുടെ സമാപനത്തിൽ മയ്യിൽ  യുദ്ധ സ്മാരകത്തിൽ ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളകുട്ടി പുഷ്പചക്രം അർപ്പിച്ചു. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി പതാക കൈമാറി ഉദ്ഘാടനം ചെയ്ത തിരംഗയാത്രയുടെ സമാപനം ബി.ജെ. പി. സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗറിന്റെ അധ്യഷതയിൽ ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളകുട്ടി ഉദ്ഘാടനം ചെയ്തു. മഹിള മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാവിത്രിഅമ്മ കേശവൻ സ്വാഗതവും  വിജേഷ് കുറ്റ്യാട്ടൂർ നന്ദിയും പറഞ്ഞു. ജില്ലാ  കമ്മറ്റി അംഗം ടി.സി.മോഹനൻ, ഇ.പി.ഗോപാലകൃഷ്ണൻ, പി.വി.ദേവരാജൻ, പി.ബിജു, വി.വി.ഗീത തുടങ്ങിയവർ നേതൃത്വം നൽകി. 



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്