മയ്യിൽ ഗ്രാമപഞ്ചായത്ത്, ഗവ ആയുർവേദ ഡിസ്‌പെൻസറി മയ്യിൽ, യുവജന ഗ്രനധാലയം കയരളം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ യുവജന ഗ്രനധാലയം കയരളത്ത് വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ് ഗ്രനധാ ലയം പ്രസിഡന്റ് ശ്രീ കെ പി കുഞ്ഞികൃഷ്ണന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം വി അജിത ഉത്ഘാടാനം നിർവഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി ശ്രീ എ പി മനോജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി എ പി സുലോചന ആശംസ അർപ്പിച്ചു സംസാരിച്ചു. മയ്യിൽ ഗവ ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ രാജേഷ് പി വി, കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രി സ്ത്രീ രോഗ വിദഗ്ദ ഡോ മിഥുനശ്രീ. എം എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു.


Post a Comment